ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി

May 11, 2018 0 By Editor

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രികയ്‌ക്കെതിരായി പരാതി. സജി ചെറിയാന്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി ഉയര്‍ന്നത്.

പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ പരാതിയില്‍ വരണാധികാരി അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ പരിശോധന നടപടികള്‍ പുരോഗമിച്ചുവരികയാണ്.