സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ

April 2, 2018 0 By Editor

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ എന്താണ് തനിക്ക് സംഘവുമായുള്ള ബന്ധം എന്ന അവര്‍ വ്യക്തമാക്കുകയായിരുന്നു.
താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള്‍ മുതലേ പോകുന്നതാണ്. തന്റെ വീടിനടുത്ത് പളളിയുണ്ടായിരുന്നെങ്കില്‍ അവിടെ പരിപാടികള്‍ക്ക് പോയേനെ. അല്ലാതെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകയല്ല. തന്റെ വീട് അമ്പലത്തിനടുത്താണ്. അവിടെ പോയിരുന്നു, അത്രേയുള്ളൂ. അനുശ്രീ വ്യക്തമാക്കി.അടുത്ത ശ്രീകൃഷ്ണ ജയന്തിക്കും താന്‍ ഫ്രീയാണെങ്കില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.