കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ താരമായി സ്വര്‍ഗകോഴിയും സൂഫി ചിക്കനും കരിംജീരക കോഴിയും

കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ താരമായി സ്വര്‍ഗകോഴിയും സൂഫി ചിക്കനും കരിംജീരക കോഴിയും

May 12, 2018 0 By Editor

കോഴിക്കോട് : മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ താരമായി സ്വര്‍ഗകോഴിയും സൂഫി ചിക്കനും കരിംജീരക കോഴിയും.

കലര്‍പ്പില്ലാത്തതും രാസവസ്തുക്കള്‍ ചേരാത്തതുമായി ഭക്ഷണമാണ് കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കി നല്‍കുന്നത്. കോഴി വിഭവമായ സ്വര്ഗകോഴിക്ക് 130 രൂപയാണ് വില. 180 രൂപയാണ് സൂഫി ചിക്കന്റെ വില. അട്ടപ്പാടിയിലെ വനവിഭവങ്ങളും ഭക്ഷ്യമേളയിലുണ്ട്. വനറാണി എന്ന പേരിലാണ് കോഴിയിറച്ചി തയാറാക്കുന്നത്. പ്രത്യേക മസാലക്കൂട്ടുമായാണ് അഗളിയിലെ ദൈവഗുണ്ട് ചൈതന്യ കുടുംബശ്രീ അംഗങ്ങളെത്തിയത്. കരിംജീരക കോഴി, ചിക്കനും ബീഫും ഉലര്‍ത്തിയിത്, കൊത്ത് പൊറോട്ട എന്നിവയാണ് കരുണ യൂണിറ്റിന്റെ പ്രധാന ഇനങ്ങള്‍ .

പ്രമേഹരോഗികള്‍ക്കുള്ള പ്രകൃതിദത്ത ഭക്ഷണങ്ങള്‍, വിവിധ തരം സോപ്പുകള്‍, അമൃതം പൊടി, തുണിത്തരങ്ങള്‍, കൈ കൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍, ഭക്ഷ്യോത്്പന്നങ്ങള്‍ തുടങ്ങിയവയും കുടുംബശ്രീ സ്റ്റാളുകളിലുണ്ട്. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍് എന്നിവ പരിശോധിക്കാനും സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

മണ്ണ് പര്യവേക്ഷണ വകുപ്പ്, ട്രാഫിക്, ഫയര്‍ഫോഴ്‌സ്, തുറമുഖ വകുപ്പ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് എന്നിവയുടെയും സ്റ്റാളുകളുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കെഫൈ പദ്ധതിയിലൂടെ മേള നടക്കുന്ന വേദിയില്‍ സൗജന്യ വൈഫൈ സജ്ജീകരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് എടുക്കാനും തെറ്റുതിരുത്താനും മേളയില്‍ സൗകര്യമുണ്ട്.