സിപിഎം-ലീഗ് സംഘര്‍ഷം: തിരൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

സിപിഎം-ലീഗ് സംഘര്‍ഷം: തിരൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

May 13, 2018 0 By Editor

മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഹര്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എപ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഉണ്യാലില്‍ കുറച്ചു നാളായി തുടരുന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് നിഗമനം.