എസ്ഡിപിഐ നേതാവിനെതിരെ ബോംബെറിഞ്ഞു

May 18, 2018 0 By Editor

കണ്ണൂർ : എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിന് നേരെ വധശ്രമം. ഇന്നുച്ചയ്ക്കാണ് സംഭവം. ആറംഗ സിപിഎം സംഘം അര്‍ഷാദിനെ ഇരുമ്പു പൈപ്പ് കൊണ്ട് തലക്കടിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബോംബെറിയുകയുമായിരുന്നു. സാരമായി പരിക്കേറ്റ അര്‍ഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്‌മുഴപ്പിലങ്ങാട് മഠത്തില്‍ പ്രതിഷേധ പ്രകടനം എസ്ഡിപിഐ നടത്തി