ആലപ്പുഴയില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

ആലപ്പുഴയില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

May 18, 2018 0 By Editor

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബന്ധുവീട്ടില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ വീട്ടുടമയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി. വീട്ടുടമയുടെ മൊഴിയില്‍ സംശയമുള്ളതിനാല്‍ ഇന്ന് വീണ്ടും പോലീസ് ഇയാളെ ചോദ്യം ചെയ്യും.