ചെഗുവേരയുടെ ചുവർ ചിത്രം പതിയ്ക്കാന്‍ സമ്മതിക്കാഞ്ഞ എസ്ഐയെ സ്ഥലം മാറ്റിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍

ചെഗുവേരയുടെ ചുവർ ചിത്രം പതിയ്ക്കാന്‍ സമ്മതിക്കാഞ്ഞ എസ്ഐയെ സ്ഥലം മാറ്റിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍

May 21, 2018 0 By Editor

ഇടുക്കി: ചെഗുവേരയുടെ ചുവർ ചിത്രം പതിയ്ക്കാന്‍ സമ്മതിക്കാഞ്ഞ എസ്ഐയെ സ്ഥലം മാറ്റിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറയിൽ ആണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി സംഘടനയുടെ പേരും ചെഗ്വേര ചിത്രങ്ങളും വരച്ച് സംസ്ഥാന പാത കൈയടക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ ചിത്രം വരയ്ക്കുന്നത് പോലിസിന്‍റെ ശ്രദ്ധയില്‍ പെട്ടു. സംസ്ഥാന പാതയില്‍ ഇത്തരത്തിൽ ചിത്രങ്ങള്‍ വരയ്ക്കുന്നത് കുറ്റകരമായതിനാല്‍ ഇത് മായിച്ച് കളയാന്‍ നെടുങ്കണ്ടം എസ്ഐയായിരുന്ന എം.പി സാഗർ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് നാടകീയ രംഗങ്ങളാണ്. ചിത്രം മായിച്ചത് ഇഷ്ടപെടാതിരുന്ന സിപിഎം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രാത്രിയില്‍ നെടുങ്കണ്ടം സ്റ്റേഷന്‍ ഉപരോധിച്ചു. ഒറ്റ ദിവസം കൊണ്ട് ചിത്രം മായിപ്പിച്ച എസ് ഐയെ സ്ഥലം മാറ്റിയാണ് സിപിഎം പ്രതികാരം ചെയ്തത്. നെടുങ്കണ്ടം സ്റ്റേഷനില്‍ ചാര്‍ജ് എടുത്ത് ഏഴ് ദിവസത്തിനുള്ളിലാണ് എസ്ഐയെ സ്ഥലം മാറ്റിയത്.