മെഡിക്കല്‍ ഓര്‍ഡിനന്‍സ്: കുമ്മനത്തിന്റെ നിലപാട് തള്ളി വി. മുരളീധരന്‍ രംഗത്ത്

മെഡിക്കല്‍ ഓര്‍ഡിനന്‍സ്: കുമ്മനത്തിന്റെ നിലപാട് തള്ളി വി. മുരളീധരന്‍ രംഗത്ത്

April 5, 2018 0 By Editor

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് തള്ളി വി. മുരളീധരന്‍ എം.പി രംഗത്ത്. വസ്തുതകള്‍ പഠിക്കാതെയാകും കുമ്മനം ബില്ലിനെ അനുകൂലിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി അഴിമതിയെ അനുകൂലിക്കാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.