ഭാര്യയുടെ കാമുകനാണെന്ന് ആരോപിച്ച് ഭര്‍ത്താവും കൂട്ടുകാരും യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു

ഭാര്യയുടെ കാമുകനാണെന്ന് ആരോപിച്ച് ഭര്‍ത്താവും കൂട്ടുകാരും യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു

May 30, 2018 0 By Editor

അടൂര്‍: പത്തനംതിട്ട അടൂരില്‍ ഭാര്യയുടെ കാമുകനാണെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനു ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ അടൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചത്. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .എന്നാല്‍ ഉടന്‍ തന്നെ പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഘത്തെ പൊലീസ് പിന്തുടര്‍ന്നു. ഇതറിഞ്ഞ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.