നിപ: പിഎസ് സി എല്ലാ പരീക്ഷകളും മാറ്റി വെച്ചു

നിപ: പിഎസ് സി എല്ലാ പരീക്ഷകളും മാറ്റി വെച്ചു

June 1, 2018 0 By Editor

തിരുവനന്തപുരം: നിപ കണക്കിലെടുത്ത് ജൂണ്‍ പതിനാറാം തിയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷയും പരീക്ഷയും മാറ്റിവച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.ആറുലക്ഷത്തില്‍ അധികം പേരാണ് കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.