വൈകുന്നേരം രുചികരമാക്കാന്‍ കായ് പോള

വൈകുന്നേരം രുചികരമാക്കാന്‍ കായ് പോള

June 3, 2018 0 By Editor

വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് കായ് പോള. നോമ്പുകാലത്തും പരീക്ഷിക്കാം.

ചേരുവകള്‍

നേന്ത്രപ്പഴം-2 എണ്ണം
മുട്ട -4എണ്ണം
പഞ്ചസാര -നാല് സ്പൂണ്‍
ഏലക്ക -4 എണ്ണം
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം നാലായി കീറി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച ഏത്തപ്പഴം ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നത് വരെ വറുത്തുകോരിയെടുക്കുക.

മുട്ടയില്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ശേഷം ഒരു നോണ്‍സ്റ്റിക് സോസ്പാന്‍ ചൂടാകുമ്പോള്‍ തടവി കൂട്ട് അതിലേക്ക് ഒഴിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് 2025 മിനിട്ട് വേവിച്ചെടുക്കുക. കായ് പോള തയ്യാര്‍ ഇനി മുറിച്ചെടുത്ത് വിളമ്പാം.