ഒരു മാസമായി നാടിനെ വിറപ്പിച്ച പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

ഒരു മാസമായി നാടിനെ വിറപ്പിച്ച പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

June 4, 2018 0 By Editor

കല്‍പ്പറ്റ: കഴിഞ്ഞ ഒരു മാസമായി മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മേപ്പാടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൃക്കൈപ്പറ്റ ഹൈസ്‌കൂളിനു പിറകിലുള്ള സ്ഥലത്ത് ശരത് എന്നയാളുടെ കൈവശഭൂമിയിലാണ് ഞായറാഴ്ച രാവിലെ ആണ്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് റേഞ്ച് ഓഫീസര്‍ സി.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വനം വകുപ്പുദ്യോഗസ്ഥരും മേപ്പാടി പോലീസും സ്ഥലത്തെത്തി.

വൈകുന്നേരത്തോടെ വെറ്ററിനറി സര്‍ജന്‍മാരായ ഡോ.അരുണ്‍, ഡോ: ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്തു. ദേശീയ വന്യമൃഗ സംരംക്ഷണ നിയമത്തില്‍ കാറ്റഗറി ഒന്നില്‍പ്പെട്ടതാണ് പുള്ളിപുലി .