റമദാന്‍ സ്‌പെഷ്യല്‍ മുട്ട കബാബ്

റമദാന്‍ സ്‌പെഷ്യല്‍ മുട്ട കബാബ്

June 11, 2018 0 By Editor

റമദാനിന് പലരും പരീക്ഷിക്കുന്നത് മലബാര്‍ ഭക്ഷണ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ റമദാനിന് മലബാര്‍ സ്‌പെഷ്യല്‍ മുട്ട കബാബ് തന്നെ ട്രൈ ചെയ്ത് നോക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് മുട്ട കബാബ്. അത് തയാറാക്കുന്ന രീതി നോക്കാം

ആവശ്യമായ സാധനങ്ങള്‍

മുട്ട- രണ്ടെണ്ണം
ഉരുളക്കിഴങ്ങ് -ഒരെണ്ണം
ബ്രഡ്- രണ്ടു സ്ലൈസ് പൊടിച്ചത്
മല്ലിയില -രണ്ടു തണ്ടു അരിഞ്ഞത്
സവാള -ഒരു വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്‌റ് -ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി ,മുളകുപൊടി ,ഗരം മസാല -അര ടീസ്പൂണ്‍
ഉപ്പു ആവശ്യത്തിന്
എണ്ണ വറുക്കുവാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചു വക്കുക.മുട്ട പുഴുങ്ങി നീളത്തില്‍ മുറിച്ചു വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി വരുമ്‌ബോള്‍ ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് കൊടുത്തു പച്ചമണം മാറിയാല്‍ മഞ്ഞള്‍ പൊടി ,മുളകുപൊടി ,ഗരം മസാല ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് മിക്‌സ് ചെയ്തു വയ്ക്കുക.

ശേഷം ഈ മിക്‌സ് ബൗളില്‍ ഉടച്ചു വച്ച ഉരുളക്കിഴങ്ങിലേക്കു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിക്‌സ് കൈ വെള്ളയിലെടുത്തു മുട്ടയുടെ പകുതി ഉള്ളില്‍ വച്ച് നല്ലവണ്ണം കവര്‍ ചെയ്തു ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ബീറ്റ് ചെയ്ത മുട്ടയുടെയും പാലിന്റെയും മിക്‌സില്‍ മുക്കി ബ്രഡ് പൊടിയില്‍ മുക്കി എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കുക.