കെവിന്‍ കൊലപാതകം: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

കെവിന്‍ കൊലപാതകം: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

June 12, 2018 0 By Editor

കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ശരീരത്തിലെ ക്ഷതങ്ങളുടെ കാരണമറിയാന്‍ സ്ഥലപരിശോധന നടത്തണമെന്നും മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

കെവിന്റെ കൊലപാതകത്തില്‍ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും, പിതാവ് ചാക്കോ ജോണ്‍ അഞ്ചാം പ്രതിയുമാണ്. കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് ഭാര്യയായ നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു. കെവിന്റെ സാമ്പത്തിക നില അവര്‍ക്കു പ്രശ്‌നമായിരുന്നെന്നും തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നെന്നും നീനു പറഞ്ഞിരുന്നു.