കോഴിക്കോട് വിമാനത്താവളത്തെ വീണ്ടും തരംതാഴ്ത്തി; വികസന സാധ്യതകളെ ബാധിക്കും

കോഴിക്കോട് വിമാനത്താവളത്തെ വീണ്ടും തരംതാഴ്ത്തി; വികസന സാധ്യതകളെ ബാധിക്കും

June 14, 2018 0 By Editor

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി ഒരു പോയന്റ് കുറച്ചു. കാറ്റഗറി എട്ടില്‍നിന്ന് കാറ്റഗറി ഏഴിലേക്കാണ് വിമാനത്താവളത്തെ ഡീഗ്രേഡ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവള അധികൃതരുടെ ശുപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിച്ചു.നേരത്തേ ജംബോ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ഉണ്ടായിരുന്ന കാലത്ത് കാറ്റഗറി ഒമ്പതിലായിരുന്നു സ്ഥാനം . ഇതനുസരിച്ചാണ് പല വിദേശവിമാനക്കമ്പനികള്‍ക്കും കോഴിക്കോട് സര്‍വീസിന് അനുമതി ലഭിച്ചത്. പുതിയ തീരുമാനം നടപ്പാവുന്നതോടെ വിദേശ വിമാനക്കമ്പനികളുടെ കോഴിക്കോട് സര്‍വീസിനുള്ള അപേക്ഷ വളരെയെളുപ്പം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിരസിക്കാനാവും.തീരുമാനം ആദ്യം ബാധിക്കുക വിമാനത്താവള അഗ്‌നിശമന സേനയെയാണ്.എട്ട് കാറ്റഗറിയിലുള്ള വിമാനത്താവളത്തില്‍ ഒരു ഷിഫ്റ്റില്‍ 24 പേര്‍ക്കാണ് ഡ്യൂട്ടി ഉണ്ടായിരിക്കുക. കാറ്റഗറി ഏഴിലാവുന്നതോടെ ഇത് 17 ആവും.കൂടാതെ വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കും ആനുപാതികമായ കുറവു വരുത്തേണ്ടിവരും. കോഴിക്കോട് വിമാനത്താവള അധികൃതരുടെ ഭാഗത്തു നിന്നുതന്നെയുണ്ടായ നീക്കങ്ങളാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് റിപോർട്ടുകൾ വരുന്നത്.