സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു: പവന് 22,880 രൂപയായി

June 16, 2018 0 By Editor

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. പവന് 22,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.