ജര്‍മ്മനി ഇന്നിറങ്ങും  എതിരാളികള്‍ മെക്സിക്കോ

ജര്‍മ്മനി ഇന്നിറങ്ങും എതിരാളികള്‍ മെക്സിക്കോ

June 17, 2018 0 By Editor

നിലവിലെ ചാമ്പ്യൻമാരായ ജർമനി മെക്സിക്കോയെ നേരിടും. മോസ്കോയിൽ ഇന്ത്യൻ സമയം രാത്രി 8.30-നാണ് ലോകചാമ്പ്യൻമാരുടെ പോരാട്ടം.സമീപ കാലത്തു തട്ടി തടയുന്ന ജര്‍മ്മനിയെയാണ് കാണുന്നത്. ലോകകപ്പിന് യോഗ്യത നേടിയതിനു ശേഷം ഒരു മത്സരം മാത്രമാണ് വിജയം കണ്ടത്. പരിക്കുമാറി ടീമിൽ തിരിച്ചെത്തിയ ഒന്നാം നമ്പർ ഗോളി മാനുവൽ നൂയറിന്റെ സാന്നിധ്യം ജർമനിക്ക് ആത്മവിശ്വാസം പകരുമ്പോൾ മെസ്യൂട്ട് ഓസിലിന്റെ പരിക്ക് അവർക്ക് അല്പം ആശങ്കകളും സമ്മാനിക്കുന്നുണ്ട്.