ലോകകപ്പ്: റഷ്യ-ഈജിപ്ത് രണ്ടാം ഘട്ട മത്സരത്തിന് തുടക്കമിടും

ലോകകപ്പ്: റഷ്യ-ഈജിപ്ത് രണ്ടാം ഘട്ട മത്സരത്തിന് തുടക്കമിടും

June 19, 2018 0 By Editor

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 11.30നു സെന്റ് പീറ്റഴ്‌സ്ബര്‍ഗില്‍ ആണ് മത്സരം നടക്കുക. ആതിഥേയരായ റഷ്യ ഈജിപ്തിനെയാണ് നേരിടുക. പരിക്ക് മാറി മൊഹമ്മദ് സലാ ഈജിപ്തിന് വേണ്ടി കളത്തില്‍ ഇറങ്ങും.

പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് റഷ്യ ലോകകപ്പ് തുടങ്ങിയത്. മോശം ഫോമുമായി ലോകകപ്പിന് എത്തിയ റഷ്യ ആദ്യ മത്സരത്തില്‍ തന്നെ ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്.

മറുവശത്ത് കടുത്ത സമ്മര്‍ദ്ദത്തില്‍ ആണ് ഈജിപ്ത്. ഉറുഗ്വേയോട് അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് ഈജിപ്ത് പരാജയം ഏറ്റുവാങ്ങിയത്. ഇനി ഒരു പരാജയം കൂടെ ആയാല്‍ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വിരാമമിടേണ്ടി വരും ഈജിപ്തിന്. അത്‌കൊണ്ട് തന്നെ ശക്തമായ ഇലവനെ തന്നെ ആയിരിക്കും ഈജിപ്ത് അണിനിരത്തുക. പരിക്ക് മാറി സൂപ്പര്‍ താരം മൊഹമ്മദ് സലാ തിരിച്ചെത്തുന്നത് ഈജിപ്തിനു ആശ്വാസകരമാവും എന്ന് തന്നെ പ്രതീക്ഷിക്കാം.