വെള്ളം തെറിപ്പിച്ചെന്നാരോപം: ബൈക്ക് യാത്രികന് ക്രൂര മര്‍ദ്ദനം

വെള്ളം തെറിപ്പിച്ചെന്നാരോപം: ബൈക്ക് യാത്രികന് ക്രൂര മര്‍ദ്ദനം

June 20, 2018 0 By Editor

കോട്ടയം: വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. പൂവം സ്വദേശികളും സഹോദരന്‍മാരുമായ വിനിറ്റ്, വിജിറ്റ് എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച ചങ്ങനാശ്ശേരിവഴി ആലപ്പുഴ ബീച്ചിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ ഫൗസാനെയും സുഹൃത്ത് റഫീക്കിനെയും നാലംഗ സംഘമാണ് മര്‍ദ്ദിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ഇവര്‍ വെള്ളം തെറിപ്പിച്ചു എന്ന് പറഞ്ഞാണ് മര്‍ദ്ദനം. ചങ്ങനാശേരി ആലപ്പുഴ എംസി റോഡിലായിരുന്നു സംഭവം.

മര്‍ദ്ദനമേറ്റവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂവം സ്വദേശികളും സഹോദരങ്ങളുമായ വിനിത്, വിജിറ്റ് എന്നിവര്‍ പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിലാണ് പൊലീസ്. പിടിയിലായവര്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ മര്‍ദനത്തില്‍ ചെവിക്ക് പരുക്കേറ്റ ഫൗസാന്‍ ഇപ്പോള്‍ ചികില്‍സയിലാണ്. ഭയം മൂലമാണ് ആദ്യം പരാതി നല്‍കാതിരുന്നതെന്ന് മര്‍ദനമേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്.