കുളത്തില്‍ കുളിക്കുന്നതിനിടെ പാറയില്‍ തലയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കുളത്തില്‍ കുളിക്കുന്നതിനിടെ പാറയില്‍ തലയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

June 21, 2018 0 By Editor

ഫറൂഖ് കോളജ്: ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിന് സമീപം കോടശ്ശേരി കാവ് വടക്കെ ചേനപ്പറമ്പില്‍ ഹൗസില്‍ മുകേശ് ഷീബ ദമ്പതികളുടെ മകന്‍ സൂര്യ മുകേശ് (17) ആണ് മരിച്ചത്. ഫാറൂഖ് കോളേജ് കാമ്പസിന് സമീപം അച്ചന്‍കുളത്തില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം.

കുളത്തിന് വശങ്ങളില്‍ നിറയെ പാറ കൂട്ടങ്ങളാണ്. പാറയില്‍ തലയിടിച്ചാണ് മരണമെന്ന് സൂചന. അല്‍ഫാറൂഖ് സീനിയര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സഹോദരന്‍ ഗൗതം.