പി.വി.അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കാന്‍ നീക്കം തുടങ്ങി

June 21, 2018 0 By Editor

മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മ്മിച്ച തടയണ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. തടയണ പൊളിക്കുന്നത് സംബന്ധിച്ച ജില്ലാ കളക്ടര്‍ എജിയുടെ നിയമോപദേശം തേടി. തടയണ പൊളിക്കാന്‍ നേരത്തെ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. സ്റ്റേ നീക്കുന്നതിനായാണ് ഇപ്പോള്‍ കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.