സഹോദരിയെ ബലാത്സംഘം  ചെയ്യുന്നത് കണ്ട 12കാരനെ അമ്മാവന്‍ കൊന്ന് വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി

സഹോദരിയെ ബലാത്സംഘം ചെയ്യുന്നത് കണ്ട 12കാരനെ അമ്മാവന്‍ കൊന്ന് വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി

June 21, 2018 0 By Editor

പാട്യാല: പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുന്നതിന് സാക്ഷിയായ 12കാരന്‍ സഹോദരനെ കൊന്നു കെട്ടിത്തൂക്കി. പട്യാലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഇവരുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങിനായി പോയ സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കും സഹോദരന്‍ പുറത്ത് കളിക്കാന്‍ പോയിരിക്കുകയുമായിരുന്നു. ഈ സമയം വീട്ടില്‍ കയറിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുകയും അപ്പോള്‍ വീട്ടിലേക്ക് വന്ന സഹോദരന്‍ ഇതിന് സാക്ഷിയാകുകയുമായിരുന്നു.

സഹോദരന്‍ നിലവിളിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് പിടികൂടി കുട്ടിയെ മര്‍ദ്ദിച്ചു. പുറത്ത് പറയരുതെന്ന് ഇവര്‍ ആദ്യം ഭീഷണിപ്പെടുത്തിയെങ്കിലും അത് കൂട്ടാക്കാഞ്ഞതിനാല്‍ സഹോദരനെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. ജഡം ഇവര്‍ വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി. ആദ്യം ആത്മഹത്യയെന്നാണ് പോലീസ് കരുതിയത്. പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതും ഉണ്ടായ സംഭവങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറഞ്ഞതും കേസില്‍ വഴിത്തിരിവായി.

കുട്ടിയെ മാതൃ സഹോദരന്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബലാത്സംഘ ശ്രമത്തില്‍ ഇയാള്‍ ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. മറ്റ് മൂന്ന് പ്രതികള്‍ പോലീസ് വലയിലായതായാണ് സൂചന.