മഞ്ചേരി റഷീദ് സീനത്തില്‍ മുഗള്‍ വിവാഹ വസ്ത്ര ശ്രേണിക്ക് തുടക്കം

മഞ്ചേരി റഷീദ് സീനത്തില്‍ മുഗള്‍ വിവാഹ വസ്ത്ര ശ്രേണിക്ക് തുടക്കം

April 12, 2018 0 By Editor

മഞ്ചേരി: മുഗള്‍ വസ്ത്ര ശൈലിയില്‍ ഉത്തരേന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരുമായി ചേര്‍ന്ന് മഞ്ചേരി റഷീദ് സീനത്ത് വെഡിങ് മാളില്‍ ഒരുക്കിയ മുഗള്‍ എഡിഷന്‍ വിവാഹ വസ്ത്ര ശ്രേണി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഗള്‍ എഡിഷന്‍ ലോഗോ പ്രകാശനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ നിര്‍വഹിച്ചു.

വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, അഡ്വ. ഫിറോസ് ബാബു, അഡ്വ. യു.എ ലത്തീഫ്, നിവിന്‍ ഇബ്രാഹിം, വല്ലാഞ്ചിറ മുഹമ്മദ് അലി സജിത്ത്, എക്‌സിക്യൂട്ടിവ് ഡയരക്ടര്‍മാരായ ഇ.വി അബ്ദുറഹ്മാന്‍, അഡ്വ. ശിഹാബ് മേച്ചേരി, മുഹമ്മദ് ജവാദ്, സി.ഒ.ഒ ജസ്റ്റിന്‍ രാജ്, എസ്.ജി.എം മഹ്‌റൂഫ് കെ.ടി, ജി.എം നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിപണിയിലെ വിലകൂടിയ വിവാഹ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് റഷീദ് സീനത്ത് വെഡിങ് മാള്‍ ചെയര്‍മാനും എം.ഡിയുമായ സീനത്ത് റഷീദ് പറഞ്ഞു.