പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് ചാള്‍സ് ക്രൗതമെര്‍ അന്തരിച്ചു

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് ചാള്‍സ് ക്രൗതമെര്‍ അന്തരിച്ചു

June 22, 2018 0 By Editor

ന്യൂയോര്‍ക്ക്: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും നിരൂപകനുമായ ചാള്‍സ് ക്രൗതമെര്‍ (68) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.

മനോരോഗ വിദഗ്ദ്ധനെന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹം സൈക്യാട്രിക് റിസേര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ മെഡിസിനിലെ മികവിന് എഡ്വിന്‍ ഡണ്‍ലോപ് പുരസ്‌കാരം നേടിയിട്ടുണ്ട്. മാധ്യമങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്ന ക്രൗതമെര്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.