സ്​റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രസ് എം.എല്‍.എ ചങ്ങല വലിച്ച്‌​ നിര്‍ത്തിച്ചു;​ എം.​എ​ല്‍.​എ​​ക്കെ​തി​രെ ​ കേ​സെ​ടു​ത്തു

സ്​റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രസ് എം.എല്‍.എ ചങ്ങല വലിച്ച്‌​ നിര്‍ത്തിച്ചു;​ എം.​എ​ല്‍.​എ​​ക്കെ​തി​രെ ​ കേ​സെ​ടു​ത്തു

June 23, 2018 0 By Editor

കാ​സ​ര്‍​കോ​ട്: കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ സ്​​റ്റോ​പ്പി​ല്ലാ​ത്ത അ​ന്ത്യോ​ദ​യ എ​ക്​​സ്​​പ്ര​സ്​ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ല്‍.​എ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച്‌​ നി​ര്‍​ത്തി​ച്ചു. അ​ന്ത്യോ​ദ​യ എ​ക്​​സ്​​പ്ര​സി​ന്​ കാ​സ​ര്‍​കോ​ട്​ സ്​​റ്റോ​പ്പി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ മു​സ്​​ലിം ലീ​ഗ്​ ന​ട​ത്തി​യ സ​മ​ര​ത്തി​​​​ന്റെ ഭാ​ഗ​മാ​യാ​ണ്​ നെ​ല്ലി​ക്കു​ന്നി​​​​ന്‍റ ‘നി​യ​മ ലം​ഘ​ന’ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.മം​ഗ​ളൂ​രു​വ​രെ ടി​ക്ക​റ്റ്​ എ​ടു​ത്ത എം.​എ​ല്‍.​എ ട്രെ​യി​ന്‍ കാ​സ​ര്‍​കോ​ട്​ റെ​യി​ല്‍​​വ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​​ന്ന​തി​നു​മു​മ്ബ്​ ക​ള​നാ​ട്​ പാ​ല​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ ച​ങ്ങ​ല വ​ലി​ക്കു​ക​യാ​യി​രു​ന്നു. ച​ങ്ങ​ല വ​ലി​ക്കു​ന്ന​തി​​​​ന്‍റ ചി​ത്ര​മെ​ടു​ത്ത്​ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്​​തു. കാ​സ​ര്‍​കോ​ട്​ പ്ലാ​റ്റ്​​ഫോ​മി​ല്‍ സ​മ​ര​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​യി​രു​ന്ന ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക​ള്‍ ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക്​ ഒാ​ടി​യെ​ത്തി. തു​ട​ര്‍​ന്ന്​ അ​ര​മ​ണി​ക്കൂ​റോ​ളം അ​ന്ത്യോ​ദ​യ എ​ക്​​സ്​​പ്ര​സ്​ കാ​സ​ര്‍​കോ​ട്​ നി​ര്‍​ത്തി​യി​ട്ടു. ട്രെ​യി​ന്‍ ച​ങ്ങ​ല വ​ലി​ച്ച്‌​ നി​ര്‍​ത്തി​യ​തി​ന്​ എം.​എ​ല്‍.​എ​​ക്കെ​തി​രെ​യും ട്രാ​ക്കി​ല്‍ ക​യ​റി​ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന്​ നാല്പതോളം വ​രു​ന്ന ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും റെ​യി​ല്‍​വേ​​ സം​ര​ക്ഷ​ണ​സേ​ന​ കേ​സെ​ടു​ത്തു.