ജെര്‍മ്മന്‍ ഫിറ്റ്‌നസ് സെന്ററിന്റെ പുതിയ ശാഖ  അസീസിയയിലും

ജെര്‍മ്മന്‍ ഫിറ്റ്‌നസ് സെന്ററിന്റെ പുതിയ ശാഖ അസീസിയയിലും

June 23, 2018 0 By Editor

ദോഹ : ഫിറ്റ്‌നെസ് രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ നാസര്‍ അല്‍ ദാര്‍വിഷ് നിര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടറും മലയാളി കൂടിയുമായ ഡോ. മുഹമ്മദ് റിയാസ്, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, പ്രശസ്ത സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ബോഡി ബില്‍ഡിംഗ്, പ്രൊഫഷണല്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് എന്നിവയില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ജര്‍മന്‍ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.