ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതി കായലിലേക്ക് ചാടി

ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതി കായലിലേക്ക് ചാടി

April 18, 2018 0 By Editor

പനങ്ങാട്: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് യുവതി കായലിലേക്ക് ചാടി.  ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ് മേരി നീന(30)യാണ് കായലില്‍ ചാടിയത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ ആലപ്പുഴഎറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി, അരൂര്‍ കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു.

കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.