ബിജെപി ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും:  അമിത് ഷാ

ബിജെപി ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും: അമിത് ഷാ

June 29, 2018 0 By Editor

ന്യൂഡല്‍ഹി: ബിജെപി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിലും സംഘടനാപ്രശ്‌നങ്ങളിലും ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമിത്ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ കൂട്ട പരാതി എത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്.

സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണെന്ന് അമിത് ഷാ പറഞ്ഞു. ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇംഗഌഷിലും മലയാളത്തിലും പരാതി പറഞ്ഞത്. അധ്യക്ഷനില്ലാതെ ആശങ്കയിലായ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ സ്വരചേര്‍ച്ചകള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ പ്രകടനം.

വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ് എന്നിവരെ പ്രതികൂട്ടിലാക്കിയായിരുന്നു പ്രവര്‍ത്തകരുടെ നീക്കം. കൂടിയാലോചിക്കാതെ കുമ്മനം രാജശേഖരനെ മാറ്റിയ നടപടിയിലും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചു.