കന്യാസ്ത്രീയെ പീഡിപ്പിച്ചതായി പരാതി: ബിഷപ്പിനെതിരെ കേസ്

കന്യാസ്ത്രീയെ പീഡിപ്പിച്ചതായി പരാതി: ബിഷപ്പിനെതിരെ കേസ്

June 30, 2018 0 By Editor

കോട്ടയം: കുറവിലങ്ങാട് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ദര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെ കേസെടുത്തു. ബിഷപ്പിന്റെ മേല്‍നോട്ടത്തിലുള്ള വൃദ്ധസദനത്തിലെ കന്യാസ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്.

കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 2014 ല്‍ ബിഷപ്പ് വൃദ്ധസദനം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു പീഡനം. പരാതിയെത്തുടര്‍ന്ന്. ഇത് സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാസ്ത്രീയുടെ മൊഴിയെടുത്തു.

എന്നാല്‍, ലൈംഗികാപവാദത്തിന്റെ പേരില്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പും കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണത്തിനെത്തിയപ്പോഴാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.