നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

July 2, 2018 0 By Editor

ന്യൂഡല്‍ഹി: സിബിഐയുടെ ആവശ്യം അംഗീകരിച്ച് വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പൊതുമേഖലബാങ്കായ പഞ്ചാബ് നാഷ്ണല്‍ ബാങ്കിനെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇയാള്‍ രാജ്യം വിട്ടത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികസ്ഥാനമുള്ളയാളായിരുന്നു നീരവ് മോദി.

നീരവ് മോദിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് അംഗരാജ്യങ്ങളുടെ പ്രേരണയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കാരണമായിട്ടുണ്ട്. രാജ്യത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംഭവത്തില്‍ സിബിഐ ഇയാള്‍ക്കെതിരെ ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ ചെയ്തിരുന്നു. വലിയ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കേസെടുത്തത്. സംഭവത്തില്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, മോദിയുടെ സഹോദരന്‍ നിശാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.