എന്റെ ആ ചുവടുമാറ്റം മാതാപിതാക്കാളെ ഒരുപാട് തളര്‍ത്തിയിരുന്നു: വീട്ടുക്കാരെ കുറിച്ച് സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു

എന്റെ ആ ചുവടുമാറ്റം മാതാപിതാക്കാളെ ഒരുപാട് തളര്‍ത്തിയിരുന്നു: വീട്ടുക്കാരെ കുറിച്ച് സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു

July 3, 2018 0 By Editor

സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എല്ലായ്‌പ്പോളും ആകാംക്ഷകളോടെയാണ് കാത്തിരിക്കാറുളളത്. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടി വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.

ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി എത്തിയശേഷമായിരുന്നു സണ്ണിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ താന്‍ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നുവെന്ന് സണ്ണി തുറന്നുപറഞ്ഞിരുന്നു. പോണ്‍ സിനിമയിലേക്ക് കടന്നതിന് ശേഷമുളള ജീവിതം എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയതെന്നുമാണ് സണ്ണി പറയുന്നത്.