എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

July 6, 2018 0 By Editor

കൊച്ചി: അഭിമന്യു വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി ഐ അനന്ത്‌ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തെയാണ് മാറ്റിയത്.

കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

അഭിമന്യുവിനെ കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. കോളേജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.