ആര്‍ജെഡി നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: അന്വേഷണം എങ്ങുമെത്താതെ പോലീസ്

ആര്‍ജെഡി നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: അന്വേഷണം എങ്ങുമെത്താതെ പോലീസ്

July 10, 2018 0 By Editor

ബീഹാറിലെ നവാഡ പ്രദേശത്ത് അജ്ഞാതരായ അക്രമികള്‍ ആര്‍ജെഡി നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്. കേസിലെ പ്രതികളെ കുറിച്ച് പോലീസിന് ഇതുവരെ യാതൊരു തുമ്ബും ലഭിച്ചില്ല. ആര്‍.ജെ.ഡി ജനറല്‍ സെക്രട്ടറി കൈലാഷ് പസ്വാന്‍ ആണ് അജ്ഞാതരായ അക്രമികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

നളന്ദ ജില്ലയിലെ ഖുദഗന്‍ജ് പ്രദേശത്ത് പെയ്മര്‍ നദിക്ക് സമീപമുള്ള ഒരു പാലത്തില്‍ നിന്നാണ് ആര്‍ജെഡി നേതാവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ജൂലൈ 6 ന് ചൗതുഗുപ്ത എന്ന് ഒരു ബന്ധു പസ്വാനെ ബുച്ചാച്ചി എന്ന വില്ലേജിലെ ഒരു പഞ്ചായത്ത് മീറ്റിങ്ങിനാണെന്ന് പേരില്‍ കൂട്ടിക്കൊണ്ടുപോയെന്നും എന്നാല്‍ പിന്നീട് പസ്വാന്‍ തിരിച്ചു വന്നിട്ടില്ലെന്നും തുടര്‍ന്ന് പസ്വാന്റെ മകന്‍ സഞ്ജയ് ഛോട്ടുഗുപ്തയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നെന്നും മകന്‍ വ്യക്തമാക്കി.

സംഭവത്തില്‍ പോലീസിനോട് ഒരാളെ സംശയമുണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ അതിനെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. പെയ്മര്‍ നദിക്ക് സമീപമുള്ള ഒരു പാലത്തില്‍ തല വേര്‍പെട്ട നിലയിലായിരുന്നു പസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളുടെയും മറ്റുതെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അത് പസ്വാന്റെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.