തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞു: മത്സ്യത്തൊഴിലാളി മരിച്ചു

തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞു: മത്സ്യത്തൊഴിലാളി മരിച്ചു

July 11, 2018 0 By Editor

തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമയാണ്(55) മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈറസ് അടിമയെ കൂടാതെ മറ്റ് നാലുപേര്‍ ബോട്ടിലുണ്ടായിരുന്നു. ഇവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപടത്തില്‍ തലയ്ക്ക് പരിക്കേറ്റ സൈറസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.