മലബാര്‍ ഫിനാന്‍സ് ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

മലബാര്‍ ഫിനാന്‍സ് ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

July 13, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സ് ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൈതപ്പോയിലിലെ ഉടമ സജി കുരുവിള (52) യെയാണ് മുളക് പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.