കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനെ കാട്ടാന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു ചവിട്ടിക്കൊന്നു

കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനെ കാട്ടാന തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു ചവിട്ടിക്കൊന്നു

July 14, 2018 0 By Editor

നിലമ്പൂര്‍: മലപ്പുറം പാലാങ്കര വട്ടപ്പാടത്ത് റബര്‍ത്തോട്ടത്തില്‍ കിടന്നുറങ്ങുകയായിരുന്ന കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് (56) മരിച്ചത്.

ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്തു ചവിട്ടിക്കൊല്ലുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനാണു സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് ആനയെ വിരട്ടി ഓടിച്ചത്.

പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.