തിരൂരില്‍ സിപിഎം പ്രവത്തകന്റെ വീടിന് തീയിട്ടു: ഉറങ്ങികിടന്ന 16കാരിക്ക് പൊള്ളലേറ്റു

തിരൂരില്‍ സിപിഎം പ്രവത്തകന്റെ വീടിന് തീയിട്ടു: ഉറങ്ങികിടന്ന 16കാരിക്ക് പൊള്ളലേറ്റു

July 14, 2018 0 By Editor

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെപുരക്കല്‍ സൈനുദ്ദിന്റെ വീടാണ് അജ്ഞാത സംഘം മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടിനുള്ളില്‍ ഉറങ്ങികിടന്ന 16 വയസുകാരിക്ക് പൊള്ളലേറ്റു.

പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്.

നേരത്തെ കൂട്ടായിലുണ്ടായ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു.