ഹുവാവെയ് നോവ 3 വിപണിയില്‍

ഹുവാവെയ് നോവ 3 വിപണിയില്‍

July 14, 2018 0 By Editor

ഹുവാവെയ് തങ്ങളുടെ നോവ സീരീസിലെ ഏറ്റവും പുതിയ ഫോണായ നോവ 3 വിപണിയില്‍ അവതരിപ്പിച്ചു. പര്‍പ്പിള്‍, ബ്ലാക്ക്, അക്വ ബ്ലൂ, പ്രൈംറോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് നോവ 3 വിപണിയിലെത്തുന്നത്.

19.5: 9 അനുപാതത്തില്‍ 6.3 ഇഞ്ച് 1080×2340 പിക്‌സല്‍ ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലെയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8 ഓറിയോ അധിഷ്ഠിത EMUI 8.2 ആണ് ഒഎസ്. ഒക്ടകോര്‍ ഹുവായ് ഹൈസിലിക്കോണ്‍ കിരിന്‍ 970 SoC, മാലി G72 ജിപിയുവാണ് നല്‍കിയിരിക്കുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ 16 മെഗാപിക്‌സല്‍ പ്രാഥമിക സെന്‍സര്‍, 24 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണ് നോവ 3യില്‍ ഒരുക്കിയിട്ടുള്ളത്. പിന്‍വശത്തിന് സമാനമായ ഒരു ഡ്യുവല്‍ ക്യാമറ സെറ്റപ്പ് തന്നെയാണ് മുന്‍വശത്തും ഉള്ളത്. അതില്‍ 24 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണ് ഉള്ളത്. മുഖം തിരിച്ചറിഞ്ഞുള്ള അണ്‍ലോക്ക് സവിശേഷതയും പിന്തുണയ്ക്കുന്നുണ്ട്. 3750mAh ബാറ്ററി ശക്തിയാണ് ഫോണിനുള്ളത്.