ഹ്യുണ്ടായി ഗ്രാന്റ് i10 മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു

ഹ്യുണ്ടായി ഗ്രാന്റ് i10 മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു

July 18, 2018 0 By Editor

ന്യൂഡല്‍ഹി: ഗ്രാന്റ് i10 മോഡലുകള്‍ക്ക് 3 ശതമാനം വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. വാഹന നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് കമ്പനി അറിയിച്ചു.

2018 ആഗസ്റ്റ് മുതലാവും വര്‍ധിപ്പിച്ച നിരക്ക് നിലവില്‍ വരിക എന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഉയരുന്ന കസ്റ്റംസ് തീരുവ, ഇന്‍പുട്ട്, ചരക്ക് ചിലവ് എന്നിവ മൂലം ഹ്യുണ്ടായി മോഡലുകളുടെ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

അടുത്തിടെയാണ് ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ ചില മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചത്. കസ്റ്റംസ് ഡ്യൂട്ടിയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് 2018 ഏപ്രിലില്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി, മെര്‍സിഡസ് ബെന്‍സ്, ജാഗ്വര്‍, ലാന്റ് റോവര്‍ എന്നിവരും തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.