വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

July 18, 2018 0 By Editor

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വെള്ളാപ്പള്ളി നിഷേധിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍ കൊണ്ടു വന്നെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളും ആദായനികുതി അടയ്ക്കുന്നതിന്റെ രേഖകളും അദ്ദേഹം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.