നഴ്‌സിംഗ് വിദ്യാത്ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍

നഴ്‌സിംഗ് വിദ്യാത്ഥിനിയുടെ മരണം; യുവാവ് അറസ്റ്റില്‍

July 19, 2018 0 By Editor

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് വിദ്യാത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശിയാണ് അറസ്റ്റിലായത്.

പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍ വിനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് . ആത്മഹത്യാ പ്രേരണകുറ്റത്തിന് ഐ.പി.സി 306 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.