തിരുവനന്തപുരത്ത് പത്ത് സ്‌കൂളുകളില്‍ മോഡുലാര്‍ സാനിറ്റേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിച്ചു

July 19, 2018 0 By Editor

തിരുവനന്തപുരം: നെസ്ലെ ഇന്ത്യയും കേരള സര്‍ക്കാരും ചേര്‍ന്ന് തിരുവനന്തപുരത്തെ പത്ത് സ്‌കൂളുകളില്‍ മോഡുലാര്‍ സാനിറ്റേഷന്‍ ബ്ലോക്കുകള്‍ (ടോയ്‌ലെറ്റ് ബ്ലോക്കുകള്‍) സ്ഥാപിച്ചു. 40 സാനിറ്റേഷന്‍ ബ്ലോക്കുകളാണ് സ്ഥാപിച്ചത്.4000 ത്തോളം പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതി ഗുണകരമാകും.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവി നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.

കേരള സര്‍ക്കാരുമായി സഹകരിച്ച് സ്ഥാപിച്ചിരിക്കുന്ന സാനിറ്റേഷന്‍ ബ്ലോക്കുകള്‍ പെണ്‍കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നതായി നെസ്ലെ ഇന്ത്യ കോര്‍പറേറ്റ് അഫെയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഖജൂരിയ പറഞ്ഞു.
ഇന്ത്യയിലാകെ ഇത്തരത്തിലുള്ള 430 ഫെസിലിറ്റികളിലായി 150,000 ത്തോളം പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.