അപഹാസ്യകരമായ പരസ്യം വിവാദമായി: കല്യാണ്‍ മാപ്പു പറഞ്ഞ് പരസ്യം പിന്‍വലിക്കണം

അപഹാസ്യകരമായ പരസ്യം വിവാദമായി: കല്യാണ്‍ മാപ്പു പറഞ്ഞ് പരസ്യം പിന്‍വലിക്കണം

July 19, 2018 0 By Editor

പരസ്യങ്ങളാണ് ജനങ്ങളെ സാധനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പരസ്യം ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പരസ്യ ചിത്രങ്ങളുടെ പ്രമേയമാണ് ജനങ്ങളെ ആ സ്ഥാപനമായി അടുപ്പിക്കുന്നത്. ജനങ്ങളുടെ ഇടയില്‍ വളരെ അധികം പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു പരസ്യം കല്യാണിന്റേതായിരുന്നു. ഇതുവരെ കണ്ടു വന്ന രീതിയില്‍ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നു കല്യാണിന്റേത്.

കല്യാണ്‍ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കൂടതെ ജനങ്ങള്‍ക്കിടയില്‍ നല്ല ആശയത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കല്യാണിന്റ പുതിയ പരസ്യം വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

മഞ്ജുവാര്യരും അമിതാഭ് ബച്ചനുമാണ് പരസ്യത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ബാങ്കില്‍ എത്തുന്നതും ബാങ്ക് ജീവനക്കാരില്‍ നിന്ന് നേരിടുന്ന മോശമായ അനുഭവങ്ങളുമാണ് പുതിയ പരസ്യത്തിലെ പ്രമേയം. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പരസ്യത്തില്‍ കാണിക്കുന്നത്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യം എന്നാല്‍ ഇപ്പോള്‍ കല്യാണിന്റെ പരസ്യം വിവാദമായിരിക്കുകയാണ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫിയാണ് (ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ). കല്യാണ്‍ പരസ്യം പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അപഹാസ്യകരമായ പരസ്യം ജനങ്ങളുടെ മനസില്‍ പതിയുന്ന തരത്തിലുളള പരസ്യ ചിത്രങ്ങളാണ് കല്യാണ്‍ പുറത്തിക്കുന്നത്. പെന്‍ഷന്‍ പാസ്ബുക്കില്‍ രണ്ട് തവണ വരവ് വെച്ച തകരാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാനേജര്‍ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇതാണ് അഹാസ്യകരമാണെന്ന് ബെഫി വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ മഞ്ജുവാര്യര്‍ ബച്ചന്റെ മകളായി എത്തുമ്‌ബോള്‍ ഹിന്ദിയില്‍ സ്വന്തം മകള്‍ ശ്വേതയാണ് ബച്ചന്റെ കൂടെ എത്തുന്നത്. വിശ്വസം അതല്ലേ എല്ലാം വിശ്വാസം അതല്ലേ എല്ലാം എന്ന ടാഗ് ലൈന്‍ ജനങ്ങള്‍ക്കിടയില്‍ വളരെ വേഗം തന്നെ ഫേമസായിരുന്നു. ആ ടാഗിനെ മുന്‍നിര്‍ത്തിയാണ് പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.