ഒറ്റപ്പാലത്ത് അഞ്ചുലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍

ഒറ്റപ്പാലത്ത് അഞ്ചുലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍

July 19, 2018 0 By Editor

ഒറ്റപ്പാലം: അഞ്ചുലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് പന്തീരക്കാവ് കല്ലുവഴി വീട്ടില്‍ രാജേഷ് (രാജു 29)നെയാണ് ഒറ്റപ്പാലം സിഐ പി അബ്ദുള്‍ മുനീര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം 11.34 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 5.30നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ലക്കിടി റെയില്‍വേ സ്റ്റെഷന്‍ പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. തീരുനെല്‍വേലി ദാദര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോകുംവഴി പരിശോധന ഉണ്ടാവുമെന്നു കരുതി ലക്കിടിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങിയതാണ് ഇയാള്‍.

ഇവിടെനിന്ന് ബസ് മാര്‍ഗം കോഴിക്കോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് പിടിയിലായത്. ബാഗ്, ബിഗ്‌ഷോപ്പര്‍ എന്നിവയിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് സേലത്തു നിന്ന് കഞ്ചാവ് വാങ്ങി നാട്ടില്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുവെന്നാണ് പൊലീസിന് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ എം എസ് ഗംഗാധരന്‍, സിപിഒമാരായ വി രവികുമാര്‍, പ്രദീപ് കുമാര്‍, സെയ്ത് മുഹമ്മദ്, അജിഷ് എന്നിവരും സിഐക്കൊപ്പമുണ്ടായിരുന്നു.