കനത്ത മഴ: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു

കനത്ത മഴ: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു

July 20, 2018 0 By Editor

കോന്നി: കനത്ത മഴയില്‍ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഷട്ടര്‍ ഒരാഴ്ചത്തേക്ക് തുറക്കും. പമ്പ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയും ജലസംഭരണിയിലേക്കുള്ള നീരൊഴുക്കും തുടരുന്നതിനാല്‍ ഒരാഴ്ചത്തേക്ക് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.