അഫ്ഗാനില്‍ താലിബാന്‍ ആക്രമണം: 8 മരണം

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം: 8 മരണം

July 20, 2018 0 By Editor

കാബൂള്‍: അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ 8 മരണം. അഫ്ഗാനിലെ ഗസ്‌നി പ്രൊവിന്‍സിലാണ് ആക്രമണം നടന്നത്. 7 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഖരീബാഗ് ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിലാണ് താലിബാന്റെ ആക്രമണം നടന്നതെന്ന് സെയ്ബ് ഖാന്‍ എല്‍ഹാം അറിയിച്ചു. താലിബാന്‍ വക്താവ് സബൂഹുല്ല മുജാഹിദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ആക്രമണത്തില്‍ 16 പൊലീസുകാര്‍ കൊല്ലപ്പെടുകയും, സര്‍ക്കാര്‍ സ്ഥാപനം തകര്‍ക്കുകയും ചെയ്തിരുന്നു.