ഇന്ധന വില റെക്കോര്‍ഡിലേയ്ക്ക്: ഡീസല്‍ മുന്നില്‍

April 20, 2018 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്‍പേറഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് ഡല്‍ഹിയില്‍ ഡീസല്‍ വില 65.31 രൂപയാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ 15 വര്‍ഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതിന് ശേഷം ജി.എസ്.ടിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നീക്കങ്ങളൊന്നും േകന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല.

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന നികുതികളും ഇന്ത്യയില്‍ ഇന്ധന വില ഉയരുന്നതിന് കാരണമാണ്. ഇന്ധന വില ഉയരുന്നതിെന്റ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2017 ഒക്ടോബറില്‍ എക്‌സ്സൈസ് ഡ്യൂട്ടി രണ്ട് രൂപ കുറച്ചിരുന്നുവെങ്കിലും അത് വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല.