അപകടത്തില്‍ ഡോക്ടര്‍ ദമ്പതികളും മകനും മരിച്ചു: രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

അപകടത്തില്‍ ഡോക്ടര്‍ ദമ്പതികളും മകനും മരിച്ചു: രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

July 22, 2018 0 By Editor

കാസര്‍കോട്: കാറില്‍ ലോറിയിടിച്ച് ഡോക്ടര്‍ ദമ്ബതികളും മകനും മരിച്ച സംഭവത്തില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. പി.എം. ആശ, ഭര്‍ത്താവ് പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. സന്തോഷ്, മകന്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ എന്നിവര്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചത്.

2015 ഏപ്രില്‍ 15 ന് ചിറ്റൂരില്‍ വെച്ചാണ് തിരുപ്പതിയിലേക്കു പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചത്. ദമ്ബതികളുടെ മറ്റൊരു മകന്‍ അശ്വിന്‍ (11) അപകടത്തില്‍ രക്ഷപ്പെട്ടിരുന്നു. നാലു കേസുകളിലായിട്ടാണ് നഷ്ടപരിഹാരം വിധിച്ചത്. സന്തോഷ് മരിച്ച കേസില്‍ 1,16,24,600 രൂപയാണ് നഷ്ടപരിഹാരം. സന്തോഷിന്റെ അമ്മ ശ്രീമതിക്കുട്ടിയമ്മയ്ക്കും മകന്‍ അശ്വിനുമായിട്ടാണ് ഈ തുക നല്‍കേണ്ടത്. ഡോ. ആശ മരിച്ച സംഭവത്തില്‍ 1,23,82,760 രൂപയാണ് നഷ്ടപരിഹാരം. പിതാവ് നീലേശ്വരം കെ.കെ.വിജയന്‍ നമ്ബ്യാര്‍, അമ്മ പി.എം.രാജേശ്വരി അമ്മ, മകന്‍ അശ്വിന്‍ എന്നിവര്‍ക്കുള്ളതാണ് ഈ തുക. മകന്‍ ഹരികൃഷ്ണന്‍ മരിച്ചതില്‍ 3,65,000 രൂപ സഹോദരന്‍ അശ്വിനു നല്‍കണം. ഒമ്ബതു ശതമാനം പലിശ സഹിതം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.