രാജസ്ഥാന്‍ നിയസഭ തെരഞ്ഞെടുപ്പ്: വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

July 22, 2018 0 By Editor

ജയ്പൂര്‍ : രാജസ്ഥാനില്‍ നിയസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജയുടെ നേതൃത്വത്തിലാണ് ബിജെപി മത്സരിക്കുകയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. വസുന്ധര രാജ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രശംസ നേടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനമാക്കിയായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരങ്ങള്‍ നടത്തേണ്ടതെന്നും അമിത് ഷാ നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുകയും വസുന്ധര രാജ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ബിജെപി വീണ്ടും സര്‍ക്കാരുകള്‍ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞതവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നിയമസഭയില്‍ ബിജെപി നേടുമെന്ന് യോഗത്തില്‍ പങ്കെടുത്ത വസുന്ധര രാജെ അവകാശപ്പെട്ടു. 2019 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നുള്ള 25 സീറ്റുകളും ബിജെപി നേടുമെന്നും അവര്‍ പറഞ്ഞു.