മലപ്പുറത്ത് യുവാവിനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി

July 23, 2018 0 By Editor

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയ്ക്ക് സമീപം വടക്കാങ്ങരയില്‍ നിന്നാണ് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

മങ്കടയില്‍ നിന്ന് മഞ്ചേരിയിലെത്തിയ കാറിന്, പതിവു വാഹനപരിശോധനയുടെ ഭാഗമായി പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. കാര്‍ മലപ്പുറം – കോഴിക്കോട് ഭാഗത്തേക്ക് പോയതായാണ് പെലീസ് പറയുന്നത്. മറ്റൊരു കാറുമായി ഉരസിയിട്ടും വാഹനം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോഴിക്കോട് സ്വദേശിയുടെ പേരിലുള്ള കാര്‍ മറ്റൊരാള്‍ക്കു വാടകയ്ക്കു നല്‍കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.